അഹങ്കാരത്തിന്റെ അങ്ങേയറ്റം; ഒട്ടകത്തിന് തീറ്റയായി 500 റിയാൽ, പൗരൻ അറസ്റ്റിൽ – വീഡിയോ

0
3797

റിയാദ്: ഒട്ടകത്തിനു 500 റിയാൽ തീറ്റയായി നൽകിയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്നാള്‍ സമ്മാനമെന്നോണമാണത്രേ സഊദി പൗരൻ കൂടിയായ ഇദ്ദേഹം ഒട്ടകത്തിന് 500 റിയാല്‍ നോട്ട് തീറ്റയായി നല്‍ക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സഊദി പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

റിയാദ് പ്രവിശ്യയില്‍ പെട്ട ദവാദ്മിയില്‍ നിന്നാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. കരുതിക്കൂട്ടി കറന്‍സി നോട്ട് നശിപ്പിച്ചതിനാണ് സഊദി പൗരനെ അറസ്റ്റ് ചെയ്തതെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പൊതുസുരക്ഷാ വകുപ്പ് പുറത്ത് വിട്ട വീഡിയോ കാണാം👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക