കോഴിക്കോട്: വാക്സിനെടുത്ത പ്രവാസികൾക്ക് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ പി സി ആർ ടെസ്റ്റ് വേണ്ടെന്ന് എയർ ഇന്ത്യ. പശ്ചിമ ബംഗാൾ, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകിയ യാത്രക്കാർക്ക് നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് സമർപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് എയർ ഇന്ത്യ അറിയിച്ചത്.

കോവിഡ് -19 വാക്സിൻ രണ്ട് ഡോസ് ലഭിച്ചതിന്റെ തെളിവ് യാത്രക്കാർ കരുതണമെന്നും ദേശീയ എയർലൈൻ അറിയിച്ചു. പൂർണ്ണമായും വാക്സിനേഷൻ നൽകിയ യാത്രക്കാർ രണ്ട് ഡോസുകൾക്കും സാധുവായ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതുണ്ട്, എയർ ഇന്ത്യ അറിയിച്ചു.




