റിയാദ്: ആഗസ്‌റ്റ് മുതൽ രാജ്യത്തെ പൊതു സ്ഥലങ്ങളിൽ പ്രവേശനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കുമെന്നു മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന കാര്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ ലഭിച്ചവരുടെ സ്റ്റാറ്റസ് തവക്കൽനയിൽ രേഖപ്പെടുത്തപ്പെട്ടവർക്ക് മാത്രമായിരിക്കും പ്രവേശനം. എന്നാൽ, വൈറസ് ബാധയേറ്റ് സുഖം പ്രാപിച്ചവർക്കും ഇമ്മ്യൂൺ സ്റ്റാറ്റസ് പ്രകാരം പ്രവേശനം അനുവദിക്കും.
വാണിജ്യ കേന്ദ്രങ്ങൾ, മാളുകൾ, മൊത്തവ്യാപാര, റീട്ടെയിൽ സ്റ്റോറുകൾ, പബ്ലിക് യൂട്ടിലിറ്റി മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, പുരുഷന്മാരുടെ ബാർബർഷോപ്പുകൾ, വനിതാ ബ്യൂട്ടി സലൂണുകൾ എന്നിവയിലേക്ക് പ്രവേശിക്കാൻ സഊദി അംഗീകരിച്ച വാക്സിൻ സ്വീകരിക്കുകയോ വൈറസ് ബാധയേറ്റ് സുഖം പ്രാപിക്കുകയോ നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.




