റഹീം മോചനം: ഇനി മുന്നിലുള്ളത് 4 ദിവസം, കാലാവധി നീട്ടികിട്ടാൻ സാധ്യത തേടി സഹായസമിതി എംബസിയിൽ

0
3185

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സഊദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിെൻറ മോചനത്തിന് 1.5 കോടി സഊദി റിയാൽ (34 കോടി ഇന്ത്യൻ രൂപ) നൽകേണ്ട കാലാവധി നീട്ടികിട്ടാൻ സാധ്യത തേടി സഹായ സമിതി ഇന്ത്യൻ എംബസിയെ സമീപിച്ചു. റിയാദ് റഹീം സഹായ സമിതിയാണ് എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിൽ നാല് ദിവസം മാത്രമാണ് മുന്നിലുള്ളത്. 34 കോടിയെന്ന ഭീമമായ തുക ഇത് വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതേ തുടർന്നാണ് അവധി നീട്ടി കിട്ടാനുള്ള സാധ്യതതകൾ തേടി, എംബസിയുടെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടെപടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിയമ സഹായ സമിതി കൂടിക്കാഴ്ച നടത്തിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതേസമയം, സാധ്യമായ പിന്തുണ നൽകാമെന്ന് എംബസി അറിയിച്ചെങ്കിലും ദിയാധനത്തിന്റെ കാര്യത്തിൽ പൂർണമായ ഉറപ്പ് എംബസിക്ക് നൽകാനാകില്ല. ദിയ എന്നത് കുടുംബത്തിെൻറ വ്യക്തിപരമായ അവകാശമായതിനാൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് കൂടിക്കാഴ്ചയിൽ എംബസി ഉദ്യോഗസ്ഥർ സഹായ സമിതിയെ അറിയിച്ചു. സ്വകാര്യ അവകാശത്തിെൻറ കാര്യത്തിൽ വാദി ഭാഗത്തിെൻറ തീരുമാനമാണ് അന്തിമമെന്നതിനാൽ അതിൽ മൂന്നാമതൊരു ഏജൻസിക്ക് ഇടപെടാൻ നിയമപരമായി കഴിയില്ല എന്നതാണ് പരിമിതിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

റഹീം സഹായസമിതി അംഗങ്ങൾ ഇന്ത്യൻ എംബസി കമ്യുണിറ്റി വെൽഫെയർ വിഭാഗം സെക്കൻഡ് സെക്രട്ടറി മോയിൻ അക്തറുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

ഇതോടൊപ്പം, അറ്റോർണിയുമായി ബന്ധപ്പെട്ട് നിലവിൽ സമാഹരിച്ച തുകയുടെ കണക്ക് അറിയിക്കാനും ഫണ്ട് സമാഹരണം പൂർത്തിയാക്കാൻ കഴിയുന്ന ഒരു തീയതി നൽകി സാഹചര്യം ബോധ്യപ്പെടുത്താനും എംബസി സമിതിക്ക് മാർഗനിർദേശം നൽകി. പെരുന്നാൾ അവധി കഴിഞ്ഞാലുടൻ അറ്റോർണിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്. കൂടിക്കാഴ്ചക്ക് ശേഷം വാദി ഭാഗത്തിെൻറ വക്കീൽ വഴി കോടതിയിൽ ഇതുവരെയുള്ള പുരോഗതി അറിയിക്കാനും തീരുമാനമുണ്ട്. തുടക്കം മുതൽ കേസിൽ എംബസിയുടെ ഭാഗത്തുനിന്ന് ഇടപെടുന്ന ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി സഊദി കുടുംബത്തിെൻറ വക്കീലുമായി സംസാരിക്കുകയും കൂടിക്കാഴ്ചക്ക് അവസരം ആവശ്യപ്പെടുകയും ചെയ്തു. അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്നാണ് അവധി നീട്ടികിട്ടാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ദിയാധനം സമാഹരിക്കാൻ സഊദി അറേബ്യയിൽ ഇതുവരെ അകൗണ്ട് തുറക്കാൻ കഴിഞ്ഞിട്ടില്ല. നേരത്തെ, സഊദിയിലും അകൗണ്ട് തുറന്ന് ശ്രമം നടത്താൻ തീരുമാനിച്ചിരുന്നു. അതിനായുള്ള ശ്രമം എംബസി തുടരുന്നുണ്ട്. എന്നാൽ, ഇത് വരെ അതിനുള്ള സാഹചര്യം ഒരുങ്ങിയിട്ടില്ല. വൈകാതെ ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്യുണിറ്റി വെൽഫെയർ വിഭാഗം സെക്കൻഡ് സെക്രട്ടറി മോയിൻ അക്തർ പറഞ്ഞു. ഇന്ത്യയിൽ സമാഹരിക്കുന്ന തുക സഊദി അറേബ്യയിലേക്ക് എത്തിക്കാൻ വിദേശകാര്യ മന്ത്രാലയം വഴി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഭീമമായ തുക ആണെന്നതിനാൽ ഇതിന് പ്രത്യേക അനുമതി തന്നെ വേണം. നയതന്ത്ര തലങ്ങളിൽ കാര്യങ്ങൾ നീക്കിയാൽ മാത്രമേ ഇതിനെല്ലാം എളുപ്പത്തിൽ പരിഹാരം കാണാൻ സാധിക്കൂ.

മോയിൻ അക്തർ, തർഹീൽ സെക്‌ഷൻ ഓഫീസർ രാജീവ് സിക്കരി, യൂസഫ് കാക്കഞ്ചേരി എന്നിവർ എംബസിയുടെ ഭാഗത്ത് നിന്നും മുനീബ് പാഴൂർ, സെബിൻ ഇഖ്ബാൽ, സിദ്ധിഖ് തുവ്വൂർ, കുഞ്ഞോയി, സഹീർ മൊഹിയുദ്ധീൻ എന്നിവർ സഹായ സമിതിയുടെ ഭാഗത്ത് നിന്നും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇതുവരെ 14.8 കോടിയിലേറെ രൂപയാണ് സമാഹരിക്കാൻ കഴിഞ്ഞത്. വരും ദിവസങ്ങളിൽ ബാക്കി തുക കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം സഊദിയിൽ അക്കൗണ്ട് തുറക്കാൻ അനുമതി ലഭിച്ചാൽ അതിവേഗം തന്നെ ഫണ്ട് സമാഹരിച്ചു റഹീമിനെ മോചിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഹീം സഹായസമിതി അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക