അഭ്യൂഹങ്ങൾക്ക് വിരാമം, പ്രവാസികൾക്ക് ആശ്വസിക്കാം; വിരലടയാളം നല്‍കാത്തവര്‍ക്കും രാജ്യത്ത് പ്രവേശിക്കാം

0
1587

കുവൈത്ത് സിറ്റി: വിരലടയാളം നല്‍കാത്ത പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് തടസ്സം നേരിചമെന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന അധികൃതര്‍ വ്യക്തമാക്കി. ബയോമെട്രിക് വിരലടയാളം നല്‍കാത്ത പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങാന്‍ തടസ്സമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയ സുരക്ഷാ വിഭാഗം അറിയിച്ചതോടെയാണിത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിരലടയാളം നല്‍കാത്ത  പ്രവാസികള്‍ക്ക് ജൂണില്‍ അവസാനിക്കുന്ന സമയപരിധിക്ക് ശേഷം കുവൈത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് മന്ത്രാലയം വിശദീകരിച്ചു. നിര്‍ബന്ധിത ബയോമെട്രിക് വിരലടയാളത്തിന് പൗരന്മാര്‍ക്കും വിദേശികള്‍ക്കും ധാരാളം അവസരങ്ങള്‍ നല്‍കുന്നുണ്ട്.
വിരലടയാളം ഇനിയും നല്‍കാത്ത  പ്രവാസികള്‍ കുവൈത്തിലേക്ക് മടങ്ങുമ്പോള്‍ അത് നല്‍കണമെന്ന് മന്ത്രാലയം അറിയിച്ചു.

വിമാനത്താവളവും ഷോപ്പിംഗ് സെന്ററുകളും ഉള്‍പ്പെടെ കുവൈത്തിലെ  ആറ് ഗവര്‍ണറേറ്റുകളിലുള്ള  വിരലടയാള കേന്ദ്രങ്ങളില്‍  സൗകര്യം ലഭ്യമാണ്. ബയോമെട്രിക് വിരലടയാള പ്രക്രിയ ഒരു തവണ മാത്രമേ പൂര്‍ത്തിയാക്കേണ്ടതുള്ളൂ.  വ്യക്തികളുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിന് സുരക്ഷാ സേവനങ്ങളെ സഹായിക്കുന്ന ഡിജിറ്റല്‍ റെക്കോര്‍ഡുകള്‍ ശേഖരിക്കാനാണിത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക