രോഗബാധിതനായി സഊദിയിൽ ചികിത്സയിൽ കഴിയവേ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0
2186

റിയാദ്​: രോഗബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് ചീകിലോട് പൊയിൽ പടിക്കൽ വീട്ടിൽ റിയാസ് (45) ആണ്​ മരിച്ചത്​.

ഭാര്യയും രണ്ട് മക്കളും സന്ദർശന വീസയിലെത്തി റിയാദിലുണ്ട്​. പിതാവ്: കോയ, മാതാവ്: ആയിഷ, ഭാര്യ: ബെസി, മക്കൾ: ഇശ ഫാത്തിമ, മുഹമ്മദ്‌ റയ്യാൻ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങി​ന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.