MBS മക്കയിൽ; റമദാനിലെ അവസാന ദിന രാത്രങ്ങൾ ഹറമിൽ ചിലവഴിക്കും

0
1780

മക്ക: വിശുദ്ധ റമളാനിലെ അവസാന ദിന രാത്രങ്ങൾ ചെലവഴിക്കാൻ
സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജിദ്ദയിൽ നിന്ന് മക്കയിലെത്തി.

തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്‌ദുൽ അസീസ്, അബ്ദു‌ൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ ബിൻ അബ്‌ദുൽ അസീസ്, അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദു‌ൽ അസീസ്, ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്‌ദുല്ല എന്നിവരോടൊപ്പമാണ് അദ്ദേഹം മക്കയിൽ എത്തിയത്.

മക്കയിലെത്തിയ കിരീടാവകാശി ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ സ്വഫാ കൊട്ടാരത്തിൽ സ്വീകരിക്കുകയും ചെയ്തു.