റിയാദിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു

0
2483

റിയാദ്: റിയാദിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം എടപ്പാൾ സ്വദേശി റഹൂഫ് ആണ് മരണപ്പെട്ടത്. ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹം കഴിഞ്ഞ ഒരു മാസമായി റിയാദിലെ ശുമൈസി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു.

ഭാര്യയും രണ്ട് പെണ്മക്കളും ഒരു മകനും അടങ്ങുന്നതാണ് കുടുംബം. സഹോദരൻ റിയാദിലുണ്ട്. ഹുറൂബിൽ അകപ്പെട്ട് പ്രയാസത്തിൽ ആയതിനാൽ അഞ്ചു വർഷമായി നാട്ടിൽ പോയിട്ട്.

മയ്യത്ത് റിയാദിൽ തന്നെ ഖബ്റടക്കാനുള്ള നടപടികൾ നടക്കുന്നു. റിയാദിലുള്ള സഹോദരന്റെയും സാമൂഹ്യ പ്രവർത്തകനായ സിദ്ധീഖ്‌ സാഹിന്റെയും സുഹൃക്കളുടെയും മേൽനോട്ടത്തിൽ നിയമ നടപടികൾ നടന്നു വരികയാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക