ബുറൈമി മാർക്കറ്റ് കൂട്ടായ്മ ഇഫ്ത്വാർ സംഗമം ശ്രദ്ധേയമായി

0
664

മസ്കറ്റ്: ബുറൈമി മാർക്കറ്റ് കൂട്ടായ്മയുടെ
ആഭിമുഖ്യത്തിൽ നടന്ന ഇഫ്ത്വാർ വിരുന്നും
സ്നേഹ സംഗമവും സമൂഹത്തിലെ വിവിധ തുറകളിലെ വ്യക്തിത്വങ്ങളുടെ സംഗമ വേദിയായി.
ബംഗ്ലാദേശി,പാകിസ്ഥാനി സ്വദേശികൾ അടക്കം നുറ്കണക്കിന് അളുകൾ പങ്കെടുത്ത വിരുന്ന് ഏറെ ശ്രദ്ധേയമായി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇഫ്‌ത്വാർ വിരുന്നുകൾ എന്ന ആശയം തന്നെ വ്യക്തികളും അതുവഴി സമൂഹവും തമ്മിലുള്ള  ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക എന്നതാണെന്നും
പ്രത്യേകിച്ച് പ്രവാസ ജീവിതത്തിൽ ദൃഢതയോടെ കൊണ്ടുപോകേണ്ട ഒന്നാണ് പരസ്പരമുള്ള സഹായ സഹകരണവുമെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വ്യക്തി ബന്ധങ്ങളിലെ ഊഷ്മളതയും നിലനിർത്താൻ ഇത്തരം ഇഫ്‌ത്വാർ വിരുന്നുകൾക്ക് സാധിക്കു മെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

സോമൻ കൂറ്റനാട്, നാസർ കോമു വല്ലപ്പുഴ, ഹമീദ് ഹാജി കൂറ്റിപ്പുറം, മുഹമ്മദ് കുട്ടി വളാഞ്ചേരി, കുഞ്ഞു കക്കാട്, മൻസൂർ വേങ്ങര, ഹാരിസ് ഹാജി, നൗഷാദ് കല്പകഞ്ചേരി, ശശി വളയം, മജീദ് വി.കെ. പടി, ഹമീദ് കളത്തിൽ, ഷംസുദ്ധീൻ പുറമ്മണ്ണൂർ, മോസ്കോ ഉസ്മാൻ, പ്രകാശ് കളിച്ചാത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.