മക്ക: മക്കയിൽ നോമ്പ് തുറക്കാൻ ഇരിക്കുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ മലയാളി മരിച്ചതിനു പുറമെ പരിക്കേറ്റത് 21 പേർക്ക്. മഞ്ചേരി പുൽപറ്റ എടത്തിൽ പള്ളിയാളി പ്രദേശത്തുള്ള സ്രാബിക്കൽ മുഹമ്മദ് ബഷീർ (47) ആണ് മരണപ്പെട്ട മലയാളി. അപകടത്തിൽ നിസ്സാര പരിക്കേറ്റ മഞ്ചേരി ആനക്കയം സ്വദേശി മൻസൂറിനെ മക്കാ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മക്കയിലെ നവാരിയയിൽ വ്യാഴാഴ്ച വൈകീട്ടാണ് ദാരുണ സംഭവം നടന്നത്. റോഡ് സമീപത്തെ പള്ളി മുറ്റത്ത് നോമ്പ് തുറക്കാൻ മഗ്‌രിബ് ബാങ്ക് വിളിക്കായി കാതോർത്തിരുന്നവർക്കിടയിലേക്കാണ് അതി വേഗതയിൽ എത്തിയ കാർ ഇടിച്ചു കയറിയത്. ആളുകൾക്കിടയിലേക്ക് കുതിച്ചെത്തിയ കാർ പിന്നീട് തലകീഴായി മറിഞ്ഞാണ് നിന്നത്. നിയന്ത്രണം തെറ്റിയെത്തിയ വാഹനം ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സംഭവസ്ഥലത്ത് നിന്നുള്ള മൊബൈൽ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പുറത്ത് വന്ന ദൃശ്യങ്ങൾ ഏറെ ഏറെ നടുക്കുന്നതാണ്.
അപകട വിവരവും മലയാളിയുടെ മരണവും പ്രവാസികൾക്കിടയിൽ ഏറെ നടുക്കമാണ് ഉണ്ടാക്കിയത്. നോമ്പ് കാലത്ത് സഊദിയിൽ പള്ളികളിലും പൊതു സ്ഥലങ്ങളിലും ഇത്തരം ഇഫ്‌ത്വാർ സുപ്രകൾ സാധാരണമാണ്. മലയാളികളും സ്ഥിരമായി ഇത്തരം ഇഫ്‌ത്വാർ സുപ്രകൾ ലക്ഷ്യമാക്കി പോകാറുണ്ട്. അപകടവിവരം കാട്ടുതീ പോലെയാണ് മലയാളികൾക്കിടയിൽ പ്രചരിച്ചത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മക്ക നവോദയ ഈസ്റ്റ് നവാരിയ യൂനിറ്റ് അംഗമായിരുന്നു മരണപ്പെട്ട മുഹമ്മദ് ബഷീർ. മക്കയിലുള്ള പി.വി അൻവർ എം.എൽ.എ പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ സന്ദർശിച്ചു.
മക്ക ഹിറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മക്കയിലെ നവോദയ, ഐ.സി.എഫ് പ്രവർത്തകർ രംഗത്തുണ്ട്. അപകടത്തിൽ മരിച്ച മുഹമ്മദ് ബഷീറിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





