കൃഷിയിടത്തില്‍ തീപിടിത്തം; ആര്‍ക്കും പരുക്കില്ല

0
569

മസ്കറ്റ്: ഒമാനില്‍ കൃഷിയിടത്തില്‍ തീപിടിത്തം. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ കൃഷിയിടത്തിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി നിയന്ത്രണവിധേയമാക്കി.

സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന വിവരം അറിഞ്ഞ ഉടന്‍ തന്നെ എത്തുകയും തീപിടിത്തം നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ബഹ്ല വിലായത്തിലാണ് സംഭവം. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.