മസ്കത്ത്: കോഴിക്കോട് ഉൾപ്പടെയുള്ള വിവിധ ഇടങ്ങളിലേക്കുള്ള വിമാനസർവീസുകൾക്ക് റമദാൻ പ്രമാണിച്ച് പ്രത്യേക കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ ഏർപ്പെടുത്തിയതായി സലാംഎയർ അറിയിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഈ പ്രത്യേക റമദാൻ പ്രചാരണപരിപാടിയുടെ ഭാഗമായി 21 ഇടങ്ങളിലേക്കാണ് സലാംഎയർ കുറഞ്ഞ വിമാന നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോടിന് പുറമെ തിരുവനന്തപുരം, ലക്നൗ, ജയ്പൂർ, ഹൈദരാബാദ് എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും ഈ കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ ബാധകമാണ്.
2024 മാർച്ച് 18 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ പ്രത്യേക നിരക്കുകൾ ബാധകമാക്കിയിരിക്കുന്നത്. ഈ കാലയളവിൽ 2024 മാർച്ച് 14 മുതൽ മാർച്ച് 31 വരെയും ഏപ്രിൽ 16 മുതൽ 30 വരെയുമുള്ള യാത്രകൾക്കുള്ള ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാവുന്നതാണ്.