ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചു; രണ്ട് ഇറച്ചി കടകളും സൂപ്പര്‍മാര്‍ക്കറ്റും അടച്ചുപൂട്ടി

0
984

അബുദാബി: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച രണ്ട് ഇറച്ചി കടകളും ഒരു സൂപ്പര്‍മാര്‍ക്കറ്റും അബുദാബി അധികൃതര്‍ അടച്ചുപൂട്ടി. അബുദാബി മുഷ്റിഫിലെ രണ്ട് ഇറച്ചി കടകളും ഖാലിദിയയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റുമാണ് അധികൃതര്‍ പൂട്ടിച്ചത്. 

ഇറക്കുമതി ചെയ്ത മാംസം പ്രാദേശിക മാംസം എന്ന വ്യാജേനയാണ് ഇറച്ചിക്കടകളിൽ വിറ്റിരുന്നത്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നാ​ണ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ടച്ചു പൂട്ടിയത്. മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നിയമലംഘനങ്ങള്‍ക്ക് പി​ഴ ചു​മ​ത്തി. നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 800555 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.