എല്ലാ വർഷവും റമദാനിൽ രാജകാരുണ്യത്താൽ നിരവധി പേരാണ് ജയിൽമോചിതരാകുന്നത്
റിയാദ്: റമദാനിനോടനുബന്ധിച്ച് സഊദി അറേബ്യയിൽ ജയിലുകളിൽ കഴിയുന്നവരെ പൊതുമാപ്പ് നൽകി വിട്ടയക്കുന്ന നടപടികൾക്ക് തുടക്കം. സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയമാണ് പബ്ലിക് റൈറ്റ് നിയമപ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാെര മോചിപ്പിക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള തടവുകാരെ മോചിപ്പിച്ച് സ്വന്തം കുടുംബങ്ങളിലേക്ക് തിരികെ അയക്കുന്ന നടപടികളാണ് തുടങ്ങിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എല്ലാ വർഷവും റമദാനിൽ രാജകാരുണ്യത്താൽ നിരവധി പേരാണ് ജയിൽമോചിതരാകുന്നത്. ഈ വർഷവും രാജകാരുണ്യത്താൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ജയിലുകളിൽ നിന്ന് നിരവധി പേർ മോചിതായി സ്വകുടുംബങ്ങളിലേക്ക് തിരിച്ചെത്തും. രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും അതിെൻറ ഗുണഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നായിഫ് നിർദേശം നൽകി.
സൽമാൻ രാജാവിൽ നിന്നുള്ള ഈ കാരുണ്യത്തിെൻറ ഗുണഭോക്താക്കൾ ജയിൽമോചിതരായി സ്വന്തം കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കുന്നത് അവരുടെ മനസുകളെ അഗാധമായി സ്വാധീനിക്കുമെന്നും കാലുഷ്യമില്ലാത്തവരായി മാറുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.