വേദനാകരമായ ഒരു സാഹചര്യത്തിലൂടെയാണ്​ കടന്നുപോകുന്നത്, ഫലസ്​തീൻ സഹോദരങ്ങളെ ഓർത്ത്​ വേദനിക്കാതെ ഒരു നിമിഷവും കടന്നുപോകുന്നില്ല; റമദാൻ സന്ദേശത്തിൽ സൽമാൻ രാജാവ്

0
1014

ജിദ്ദ: ഫലസ്തീനികൾക്കെതിരായ ക്രൂരമായ കുറ്റകൃത്യങ്ങൾ തടയുന്നതിനും മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾക്കായി സുരക്ഷിത ഇടനാഴികൾ തുറക്കുന്നതിനും രാജ്യാന്തര സമൂഹം അതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സൽമാൻ രാജാവ് അഭ്യർത്ഥിച്ചു.

റമദാൻ മാസത്തിൻ്റെ ആഗമനത്തിൽ സൗദി അറേബ്യയിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കും
ആശംസകൾ നേർന്നുകൊണ്ടുള്ള സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അത്യധികം വേദനാകരമായ ഒരു സാഹചര്യത്തിലൂടെയാണ്​ കടന്നുപോകുന്നത്​. ഞങ്ങളുടെ ഫലസ്​തീൻ സഹോദരങ്ങളെ ഓർത്ത്​ വേദനിക്കാതെ ഒരു നിമിഷവും കടന്നുപോകുന്നില്ല. ലോകം ഇത്​ കണ്ണുതുറന്ന്​ കാണണം. അവരുടെ ദുരിതമകറ്റാൻ തയ്യാറാവണമെന്ന് ആവശ്യപ്പെടുകയാണ്​.

രാജ്യത്തിൻ്റെ അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുന്ന രാജ്യത്തിൻ്റെ ധീരരായ സൈനികരെയും എല്ലാ സൈനിക, സുരക്ഷാ മേഖലകളിലെയും അംഗങ്ങളെയും തങ്ങളുടെ രാജ്യത്തെ സേവിക്കാൻ സമർപ്പിതരായ സംസ്ഥ മേഖലകളിലെ എല്ലാ തൊഴിലാളികളെയും അദ്ദേഹം അഭിനന്ദിച്ചു.