മാസപ്പിറവി ദൃശ്യമായി; സഊദിയിൽ തിങ്കളാഴ്ച വ്രതാരംഭം

0
2337

റിയാദ്: സഊദിയിൽ ഇന്ന് മാസപ്പിറവി ദൃശ്യമായി.  ഇതോടെ, സഊദിയിൽ തിങ്കളാഴ്ച റമദാൻ ഒന്നായിരിക്കും. രാജ്യത്ത് മാസപ്പിറവി കാണാൻ ഏറെ സാധ്യതയുള്ള തുമൈർ, സുദൈർ എന്നിവിടങ്ങളിൽ മാസപ്പിറവി നിരീക്ഷണ സമിതികൾ നിലയുറപ്പിച്ചിരുന്നു. മാസം കണ്ടതോടെ ഇതോടെ തിങ്കളാഴ്ച സഊദിയിൽ റമദാൻ ഒന്ന് ആരംഭിക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതേസമയം, സഊദി സുപ്രീംകോർട്ട് ഇത് സംബന്ധമായി ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കിയിട്ടില്ല. സുപ്രീം കോടതിയും റോയൽകോർട്ടും ഇത് സംബന്ധമായി ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തിറക്കും. മാസപിറവി ദർശിക്കാൻ സുപ്രീം കോർട്ട് ആഹ്വാനം ചെയ്തിരുന്നു. 

ഈ വർഷത്തെ റമദാൻ വ്രത്രം
അറബ് രാജ്യങ്ങളിൽ മാർച്ച് 11ന് ആരംഭിക്കാന്‍ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ പ്രവചിച്ചിരുന്നു. ഇത്തവണ റമദാൻ 30 പൂർത്തിയാക്കിയായിരിക്കും വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിക്കുകയെന്നും ഗോളശാസ്ത്ര കണക്കുകൾ വ്യക്തമാക്കുന്നു. 13 മണിക്കൂറിൽ കൂടുതലായിരിക്കും ആദ്യ ദിവസങ്ങളിലെ വ്രതാനുഷ്ഠാന സമയമെന്നും ഗോളശാസ്ത്ര വിദഗ്ധർ പറഞ്ഞു.

ഗോളശാസ്ത്ര വിദഗ്ധർ നൽകുന്ന സൂചനയനുസരിച്ച് സഊദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ഈ വർഷം മാർച്ച് 11ന് തിങ്കളാഴ്ച തന്നെ റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യതയെന്നായിരുന്നു കണക്കുകൾ. ഏപ്രില്‍ ഒമ്പതിന് ചൊവ്വാഴ്ച റമദാനിലെ അവസാനത്തെ ദിവസവുമായിരിക്കും. 30 ദിവസമാണ് ഇത്തവണ റമദാനിലുണ്ടാവുക. ഏപ്രിൽ 10ന് ബുധനാഴ്ച അറബ് രാജ്യങ്ങളിലിലെല്ലാം ഈദുൽ ഫിത്ർ ആഘോഷിക്കാനാണ് സാധ്യതയെന്നും ഗോളശാസ്ത്ര വിദഗ്ധർ വിശദീകരിച്ചിരുന്നു.

എന്നാൽ, മാസപ്പിറവി ദർശനത്തെ അടിസ്ഥാനമാക്കിയാണ് ഓരോ രാജ്യങ്ങളിലും റമദാൻ വ്രതാരംഭവും ഈദുൽ ഫിതറും പ്രഖ്യാപിക്കുക. സഊദി അറേബ്യ, ഖത്തര്‍, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, ലെബനാന്‍, ഫലസ്തീന്‍, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ റമദാനിലെ ആദ്യ ദിവസങ്ങളില്‍ വ്രതാനുഷ്ഠാന സമയം 13 മണിക്കൂറിൽ അൽപം കൂടുതലുണ്ടാകും.

ശൈത്യകാലമായതിനാൽ റമദാനിൽ പകലിന് ദൈർഘ്യം കുറവായിരിക്കും. അതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ റമദാനിൽ വ്രതത്തിനും ദൈർഘ്യം കുറയുമെന്നും ഗോളശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക