റിയാദ്: സഊദി അറേബ്യ അടുത്തിടെ പ്രഖ്യാപിച്ച സ്റ്റുഡന്റ്സ് വിസയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. യൂണിവേഴ്‌സിറ്റികളിലേക്ക് വിദേശവിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡന്റ് വിസയില്‍ നിരവധി ആനുകൂല്യങ്ങൾ ആണുള്ളതെന്ന് ഡയറക്ടര്‍ ഓഫ് എജുക്കേഷന്‍ ഇനീഷ്യേറ്റീവ് ഡയറക്ടര്‍ സാമി അല്‍ഹൈസൂനി വെളിപ്പെടുത്തി. കോഴ്‌സ് കാലാവധി അവസാനിക്കുന്നത് വരെ പുതുക്കാവുന്ന വിസകളാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. പാര്‍ട് ടൈം ജോലി ചെയ്യാമെന്നും സാമി അല്‍ഹൈസൂനി വ്യക്തമാക്കി.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സ്‌പോണ്‍സറെ ആവശ്യമില്ലാത്ത വിസ സ്റ്റഡി ഇന്‍ സഊദി അറേബ്യ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് ലഭ്യമാകുക. വളരെ വേഗം ലഭ്യമാകുന്ന വിസയിൽ കാലാവധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും സഊദിക്ക് പുറത്ത് പോയി വരാവുന്ന മൾട്ടി എൻട്രി വിസകളാണ് ലഭിക്കുക. ചെറിയ കാലാവധിയുള്ള വിസകള്‍ ഒരു വര്‍ഷം വരെ പുതുക്കാം. അതോടൊപ്പം പാര്‍ട് ടൈം ജോലിയും ചെയ്യാം. കുടുംബത്തെ കൊണ്ടുവരാം. വിദേശ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകള്‍ നിരവധി വിനോദ, ടൂറിസം പരിപാടികളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ സഊദി സര്‍വകലാശാലകളില്‍ പഠനത്തിന് അനുമതി ലഭിക്കുകയുള്ളൂ.
ലോകത്തെ പ്രമുഖ വിദ്യാഭ്യാസ ഹബ്ബായി സഊദിയെ ഉയര്‍ത്തുകയെന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിനകം മിക്ക യൂണിവേഴ്‌സിറ്റികളിലും വിവിധ തരം കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്. ഒരു വര്‍ഷമോ അതിലധികമോ കാലാവധിയുള്ള വിസകളാണ് അനുവദിക്കുന്നത്. അക്കാദമിക് ബിരുദങ്ങളടക്കം ദീര്‍ഘ കാല പഠനത്തിനോ ഗവേഷണ സന്ദര്‍ശനത്തിനോ ഇതുപയോഗിക്കാം. ഗവേഷകര്‍ക്കും പരിശീലകര്‍ക്കും ഷോര്‍ട്ട് ടേം കോഴ്‌സുകാര്‍ക്കും ആറു മാസത്തേക്ക് വീണ്ടും പുതുക്കാവുന്ന വിസകളും ലഭിക്കും.
സ്റ്റഡി ഇന്‍ സൗദി അറേബ്യ പ്ലാറ്റ്‌ഫോമിൽ കയറി കോഴ്‌സ് തെരഞ്ഞെടുത്ത ശേഷമാണ് വിസക്ക് അപേക്ഷിക്കേണ്ടത്. അപ്രൂവൽ ലഭിച്ചാൽ വിസ ഓണ്‍ലൈനായി ഉടന്‍ ലഭിക്കും. വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് വിസകള്‍ അനുവദിക്കുന്നത്. നിലവില്‍ സഊദി സര്‍വകലാശാലകളില്‍ 160 രാജ്യങ്ങളില്‍ നിന്നായി എഴുപതിനായിരം വിദേശവിദ്യാര്‍ഥികൾ പഠിക്കുന്നുണ്ടെന്നുണ്ടെന്നാണ് കണക്കുകൾ.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




