അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ഷിയാസിനും താത്ക്കാലിക ജാമ്യം

0
1509

‘പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള സർക്കാർ പദ്ധതി; അജണ്ടയുടെ പുറത്ത് പോലീസ് നടത്തിയ അക്രമം’

കൊച്ചി: കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റ് ചെയ്ത മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും താത്ക്കാലിക ജാമ്യം. കേസ് കോടതി രാവിലെ വീണ്ടും പരിഗണിക്കും. തുറന്ന കോടതിയിൽ വാദം കേൾക്കുമെന്നാണ് വിവരം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട വിഷയത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടേയും എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടേയും നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസം ഏഴുമണിയോടെ ആരംഭിച്ചിരുന്നു. സമരപ്പന്തലിൽ നിന്നാണ് മാത്യു കുഴൽനാടനേയും മുഹമ്മദ് ഷിയാസിനേയും പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്ത് നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. ആശുപത്രി സംരക്ഷണ നിയമപ്രകാരം ഉൾപ്പെടെയുള്ള വകുപ്പുകൾ മാത്യുകുഴൽനാടനെതിരേ ചുമത്തിയിരുന്നു.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് കോതമംഗലത്ത് പ്രതിഷേധം നടത്തിയിരുന്നു. കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം ടൗണിലാണ് പ്രതിഷേധം നടന്നത്. മൃതദേഹവും വഹിച്ച് റോഡിലൂടെ പ്രതിഷേധവുമായി നീങ്ങിയ നേതാക്കളെയും പ്രവർത്തകരെയും പോലീസ് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

‘പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള സർക്കാർ പദ്ധതി; അജണ്ടയുടെ പുറത്ത് പോലീസ് നടത്തിയ അക്രമം’

കൊച്ചി: കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ അറസ്റ്റ് ചെയ്ത മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും താത്ക്കാലിക ജാമ്യം ലഭിച്ചു. അജണ്ടയുടെ പുറത്ത് പോലീസ് നടത്തിയ അക്രമമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നിലവിലെ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടി സർക്കാർ നടത്തിയ പദ്ധതി മാത്രമായിരുന്നു പോലീസിന്റെ നരനായാട്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശമ്പളം കൊടുക്കാൻ കഴിയാത്തത്, സിദ്ധാർഥന്റെ മരണം തുടങ്ങി സംസ്ഥാന സർക്കാർ നേരിടുന്ന വലിയൊരു ജനരോഷത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണോ ഇത് എന്ന് സംശയിക്കുന്നു. രാവിലെ മൃതദേഹവുമായി പ്രതിഷേധം നടത്തിയതിന് ശേഷം വിഷയം സംസാരിച്ചു തീർക്കുന്നതിനുവേണ്ടി മന്ത്രിയുമായി സംസാരിച്ചു. ഏതാനും കാര്യങ്ങളിൽ ധാരണയിലെത്തുകയും കളക്ടറും ഡിഎഫ്ഒയും സംസാരിക്കാനും തയ്യാറായി കോതമംഗലത്തെത്തുകയും ചെയ്തു. എന്നാൽ ഏതോ അഞ്ജാത കേന്ദ്രത്തിൽ നിന്ന്, മൃതദേഹം വിട്ടുകൊടുത്തതിന് ശേഷം മാത്രം സംസാരിച്ചാൽ മതി എന്ന് പറഞ്ഞ് കളക്ടറേയും ഡിഎഫ്ഒയും സംസാരിക്കാൻ അനുവദിക്കാതെ മനപ്പൂർവ്വം ഒരു പോലീസ് ആക്ഷൻ സൃഷ്ടിച്ച് മൃതദേഹത്തെ അങ്ങേയറ്റം നിഷ്ഠൂരമായി കൊണ്ടുപോയി. ഉപവാസ സമരം വളരെ ശാന്തമായി സമാധാനമായി മുമ്പോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ ഇരുട്ടിന്റെ മറവിൽ പോലീസ് വളരെ ആസൂത്രിതമായി ഡിസിസി അധ്യക്ഷനെ മാത്രം റാഞ്ചിക്കൊണ്ടുപോകുന്നതുപോലെ തട്ടിക്കൊണ്ടു പോയി – ജാമ്യം ലഭിച്ചതിനുപിന്നാലെ മാത്യു കുഴൽനാടൻ പറഞ്ഞു.

പിണറായിയുടെ പോലീസിന്റെ ഏറ്റവും ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ നടപടികളാണ് കോതമംഗലത്ത് അരങ്ങേറിയത്. ഇതുകൊണ്ടൊന്നും സമരത്തെ തളർത്താമെന്ന് കരുതണ്ട. പൊതുജനങ്ങളെ അണിനിരത്തി മുമ്പോട്ടു പോകും- മാത്യു കുഴൽനാടൻ പറഞ്ഞു. ഇടക്കാല ജാമ്യം വീടുകളിലേക്ക് മടങ്ങുകയല്ല, പോരാട്ടത്തിന് സമരപ്പന്തലിലേക്ക് മടങ്ങുകയാണ്. വീണ്ടും അവിടെവെച്ച് കാണാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

സി.പി.എമ്മിന്റെ ക്വട്ടേഷൻ സംഘമായി പോലീസ് ഉദ്യോഗസ്ഥന്മാർ മാറിയെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. സമരം അതിശക്തമായി മുമ്പോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക