സഊദിയിലെ പ്രതിദിന വൈറസ് വിശകലന വാർത്താസമ്മേളനത്തിന് താത്കാലിക അവധി

0
1199

റിയാദ്: രാജ്യത്തെ പ്രതിദിന കൊറോണ വൈറസ് സംഭവവികാസങ്ങളെക്കുറിച്ചുള്ള പത്രസമ്മേളനത്തിന് താത്കാലിക അവധി. പെരുന്നാൾ പ്രമാണിച്ചാണ് അവധി നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദാലി സ്ഥിരീകരിച്ചു.

രാജ്യത്ത് വൈറസ് മഹാമാരി സംഭവവികാസങ്ങൾ കൈകാര്യം ചെയ്യുന്ന പത്രസമ്മേളനം ബലിപെരുന്നാളിന് ശേഷം പുനരാരംഭിക്കും.

വരും ദിവസങ്ങളിൽ വൈറസ് എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാതിരിക്കാൻ ബലിപെരുന്നാൽ സീസണിൽ മുൻകരുതലുകൾ പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.