സഊദിയിൽ മുഴുവൻ ആളുകൾക്കും രണ്ടാം ഡോസ് വാക്‌സിൻ

0
6000

റിയാദ്: രാജ്യത്ത് അനുവദിക്കപ്പെട്ട മുഴുവൻ പ്രായക്കാർക്കും രണ്ടാം ഡോസ് വാക്‌സിൻ ലഭ്യമായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് വരെ ഘട്ടം ഘട്ടമായി നിശ്ചിത വയസുകൾക്ക് മാത്രമായിരുന്നു വാക്‌സിൻ നൽകിയിരുന്നത്. എന്നാൽ, മന്ത്രാലായം അനുവദിച്ച മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകാൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാക്‌സിൻ അപ്പോയിന്റ്മെന്റ് എടുക്കാനുള്ള തവക്കൽന, സ്വിഹതീ ആപ്ലിക്കേഷനുകൾ വഴി എല്ലാവർക്കും ഇപ്പോൾ രണ്ടാം ഡോസ് വാക്‌സിൻ അപ്പോയിന്റ്മെന്റ് എടുക്കാം. മുഴുവൻ ആളുകൾക്കും എത്രയും പെട്ടെന്ന് തന്നെ വാക്‌സിനേഷൻ പൂർത്തീകരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.