മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ എറണാകുളം സ്വദേശി മരിച്ചു. കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് (23) ആണ് മരിച്ചത്. ലിവ സനയ്യയിലുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹം മരിച്ചത്.
അവിവാഹിതനാണ്. മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും. മയ്യിത്ത് നെല്ലിക്കുഴി കാട്ടുപറമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഷമീർ – റഷീദ ദമ്പതികളുടെ മകനാണ്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




