സഊദിയിൽ ഇനി മുതൽ പെട്രോൾ വില വർധിക്കില്ല, അടിസ്ഥാന വില നിർണ്ണയിച്ചു

0
4910

റിയാദ്: സഊദിയിൽ പെട്രോൾ ഉൽപന്നങ്ങളുടെ വില വിലപരിധി നിശ്ചയിച്ചു. ഇതോടെ മാസാമാസം വില വർധിക്കുന്നത് ഇനി ഉണ്ടാകുകയില്ല. ഇനി മുതൽ ജൂൺ മാസത്തെ വിലയായിരിക്കും പരിഗണിക്കുക. ഇതിനേക്കാൾ വില വർധിക്കുന്ന സാഹചര്യത്തിൽ ബാക്കി തുക സർക്കാർ വഹിക്കും.

ഇത് പ്രകാരം ഇന്നു മുതൽ 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമായിരിക്കും വില ഈടാക്കുക. രാജ്യത്തെ ജീവിത ചെലവ് കുറക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകുന്നതിനുമാണിത്. ജൂലൈ മാസം പെട്രോൾ 91 ന് 2.28 റിയാലും 95ന് 2.44 റിയാലുമാണ്. എങ്കിലും ജൂൺ വിലയായിരിക്കും പൊതുജനങ്ങളിൽ നിന്ന് ഈടാക്കുക.