ടെലിവിഷന്‍ അവതാരകനെ വിവാഹം ചെയ്യണം; ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തട്ടികൊണ്ടുപോയ യുവതി അറസ്റ്റില്‍

0
2988

മാട്രിമോണിയല്‍ സൈറ്റിലാണ് രണ്ട് വര്‍ഷം മുമ്പ് ടി.വി അവതാരകന്റെ ഫോട്ടോകള്‍ കണ്ടത്

ഹൈദരാബാദ്: വിവാഹം കഴിക്കാന്‍ ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവതി അറസ്റ്റില്‍. ഹൈദരാബാദിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്റ്റാര്‍ട്ടപ്പ് ഉടമയായ തൃഷയെയാണ് സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തത്.തൃഷ ഒരു മാട്രിമോണിയല്‍ സൈറ്റിലാണ് രണ്ട് വര്‍ഷം മുമ്പ് ടി.വി അവതാരകന്റെ ഫോട്ടോകള്‍ കണ്ടത്. പിന്നീട് ആ അക്കൗണ്ട് ഉടമയുമായി ചാറ്റിങ് തുടങ്ങി. എന്നാല്‍ മറ്റേതോ വ്യക്തി ടി.വി അവതാരകന്റെ ചിത്രം ദുരുപയോഗം ചെയ്ത് പ്രൊഫൈല്‍ ഉണ്ടാക്കിയതാണെന്ന് പിന്നീട് യുവതിക്ക് മനസിലായി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇതോടെ ചാറ്റിങ് നിര്‍ത്തിയെങ്കിലും പിന്നീട് അന്വേഷിച്ച് ടി.വി അവതാരകന്റെ യഥാര്‍ത്ഥ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. മെസേജിങ് ആപ്പിലൂടെ ഇയാളുമായി ബന്ധപ്പെട്ട യുവതി മാട്രോമോണി സൈറ്റിലെ വ്യാജ അക്കൗണ്ടിനെക്കുറിച്ച് അറിയിച്ചു. ഇതേ തുടര്‍ന്ന് അവതാരകന്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. എന്നാല്‍ അത് കൊണ്ടും അവസാനിപ്പിക്കാതെ യുവതി തുടര്‍ന്നും മെസജ് ചെയ്യാന്‍ തുടങ്ങി. ഇതോടെ അവതാരകന്‍ മെസേജുകള്‍ ബ്ലോക്ക് ചെയ്തു.

എന്തായാവും അയാളെത്തന്നെ വിവാഹം ചെയ്യുമെന്ന് തീരുമാനിച്ച് ഉറപ്പിച്ച യുവതി, നാല് പേരെ സമീപിച്ച് ക്വട്ടേഷന്‍ കൊടുത്തു. ഇവരാണ് അവതാരകന്റെ കാറില്‍ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചത്. ഫെബ്രുവരി 11ന് ക്വട്ടേഷന്‍ സംഘാഗങ്ങളെല്ലാം ചേര്‍ന്ന് അവതാരകനെ തട്ടിക്കൊണ്ടുപോയി യുവതിയുടെ ഓഫീസിലെത്തിച്ചു.

ക്രൂര മര്‍ദനങ്ങള്‍ക്കൊടുവില്‍ യുവതിയുടെ ഫോണ്‍ കോളുകള്‍ എടുക്കാമെന്നും മെസേജുകള്‍ക്ക് മറുപടി അയക്കാമെന്നും യുവാവ് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെറുതെവിട്ടത്. തടങ്കലില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ പൊലീസ് സംഘം വ്യാപക അന്വേഷണം ആരംഭിച്ചു. ഇതിനൊടുവില്‍ എല്ലാവരും പിടിയിലാവുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍ തുടങ്ങിയ നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക