കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു; വെട്ടേറ്റത് പുറത്തും കഴുത്തിനും

0
3503

കോഴിക്കോട്: കൊയിലാണ്ടി ടൗൺ സിപിഎം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനെ (62) വെട്ടിക്കൊന്നു. പുറത്തും കഴുത്തിനുമാണ് വെട്ടേറ്റത്. പെരുവട്ടൂർ ചെറിയപുരം ക്ഷേത്രത്തിനു സമീപത്തുവച്ചാണ് വെട്ടേറ്റത്. ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെയായിരുന്നു ആക്രമണം.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം അൽപ സമയത്തിനുള്ളിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവരും. കൊയിലാണ്ടിയിൽ ഇന്ന് സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.