മോഷണസംഘത്തെ പിടികൂടുന്നതിനിടെ അജ്മീറിൽ കേരള പൊലീസ് സംഘത്തിനു നേരെ വെടിവയ്പ്, 2 പേർ പിടിയിൽ

0
1695

മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്

അജ്മീർ: മോഷണസംഘത്തെ പിടികൂടാനെത്തിയ കേരളപൊലീസ് സംഘത്തിനു നേരെ രാജസ്ഥാനിൽ വെടിവയ്പ്. കൊച്ചിയിൽ നിന്ന് അജ്മീറിലെത്തിയ പൊലീസ് സംഘത്തെയാണ് അക്രമികൾ തോക്കുപയോഗിച്ച് നേരിട്ടത്. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം. സ്വർണ മോഷണ സംഘത്തെ പിടികൂടാനാണ് പൊലീസ് സംഘം അജ്മീറിലേക്കു പോയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ ആളുകളെ തിരഞ്ഞായിരുന്നു പൊലീസ് സംഘത്തിന്റെ അജ്മീർ യാത്ര. അജ്മീർ ദർഗ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് മോഷണ സംഘത്തിലെ ആളുകളെ പിടികൂടാൻ ശ്രമിച്ചത്. ഇതിനിടെ അക്രമികൾ പൊലീസ് സംഘത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്നു തവണ വെടിവച്ചതായാണ് അജ്മീർ പൊലീസ് നൽകുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡുകാരായ ഷെഹ്സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് രണ്ട് കള്ളത്തോക്കുകളും പിടിച്ചെടുത്തു. ഇവർ മുൻപും വിവിധ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.