മുൻസീറ്റിൽ ഇരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിച്ചില്ല; മുഖ്യമന്ത്രിയുടെ കാറിന് മോട്ടർ വാഹനവകുപ്പിന്റെ പിഴ

0
1140

തിരുവനന്തപുരം: മുൻസീറ്റിൽ ഇരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ കിയ കാർണിവൽ കാറിന് മോട്ടർ വാഹനവകുപ്പിന്റെ പിഴ. മുണ്ടക്കയം – കുട്ടിക്കാനം റോഡിൽ വച്ചാണ് വാഹനത്തിന് 500 രൂപ പിഴ ഇൗടാക്കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 12ന് വൈകിട്ട് നാലിനാണ് കാർ ക്യാമറയിൽ കുടുങ്ങിയത്. 

നവകേരള സദസ്സിന്റെ യാത്രയ്ക്കിടെ എസ്കോർട്ട് വാഹനമായാണ് അന്ന് ഇൗ കാർ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. മുൻ സീറ്റിൽ ഇരുന്നു യാത്ര ചെയ്ത ഉദ്യോഗസ്ഥന്റെ ചിത്രവും പതിഞ്ഞിട്ടുണ്ട്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ യാത്ര ചെയ്തപ്പോഴാണ് ഇൗ കാർ വാഹനവ്യൂഹത്തിൽ പിന്നാലെയുണ്ടായിരുന്നത്.