കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജപാസ്പോർട്ടുമായി യുവാവ് പിടിയിലായി. അംസാദ് ഹുസൈൻ എന്ന ബംഗാൾ സ്വദേശിയാണ് പിടിയിലായത്. എന്നാൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ, ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെയാണ് സംഭവം.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




