ഗസ: ഇസ്റാഈലിന്റെ കടുംപിടിത്തം. ഗാസയില്‍ വെടിനിർത്തൽ ചർച്ച വീണ്ടും വഴിമുട്ടി. ഹമാസിന്റെ സാങ്കൽപിക ഉപാധികളുമായി ഒത്തുപോകാനാവില്ലെന്ന് വ്യക്തമാക്കിയ നെതന്യാഹു, ഇസ്രായേൽ സംഘത്തെ കൈറോയിൽ നിന്ന് തിരികെ വിളിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ഇറാനിയൻ സൈനിക കപ്പലിനു നേരെ അമരിക്ക സൈബർ ആക്രമണം നടത്തിയതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻ.ബി.സി ചാനൽ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് കപ്പലിനു നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ അറിയിച്ചു. ഇസ്രായേൽ സൈന്യം അതിക്രമിച്ചു കയറിയ ഗസ്സയിലെ അൽ നാസർ ആശുപത്രിയിൽ സ്ഥിതി അതീവ ദയനീയമായി തുടരുകയാണ്.
വെടിനിർത്തൽ കരാർ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യുദ്ധകാര്യ മന്ത്രിസഭയുടെയും വിപുലീകൃത സർക്കാറിന്റെയും യോഗങ്ങളിൽ തീരുമാനമായില്ലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ അറിയിച്ചു. മന്ത്രിമാർക്കിടയിലും അഭിപ്രായ ഭിന്നത ശക്തമാണ്. ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിച്ച് സംഘർഷത്തിന് അയവു വരുത്തണമെന്ന മധ്യസ്ഥ രാജ്യങ്ങളുടെ ആവശ്യവും ഇസ്രായേൽ അംഗീകരിച്ചില്ല.
കൂടുതൽ ചർച്ചക്കായി സി.ഐ.എ മേധാവി ഖത്തറിൽ നിന്ന് ഇസ്രായേലിൽ എത്തി. വെടിനിർത്തലിനു സർക്കാർ വഴങ്ങണമെന്നാവശ്യപ്പെട്ട് ബന്ദികളുടെ ബന്ധുക്കൾ തെൽ അവീവിലെ പ്രധാന റോഡ് ഉപരോധിച്ചു. മരണമുനമ്പിൽ നിന്ന് തങ്ങളുടെ ഉറ്റവരെ എത്രയും വേഗം മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഗസ്സയിലെ അൽനാസർ ആശുപത്രിക്കു നേരെ നടന്ന ഇസ്രായേൽ അതിക്രമത്തെ യു.എന്നും വിവിധ രാജ്യങ്ങളും അപലപിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




