യുവ ഐടി പ്രൊഫഷണലുകൾക്കായുള്ള ആർ എസ് സി ടെക്സലൻസി ജിദ്ദയിൽ

0
515

ജിദ്ദ: വിഭവം കരുതണം വിപ്ലവമാവണം എന്ന പ്രമേയേത്തിൽ നടക്കുന്ന രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) മുപ്പതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി യുവ ഐ ടി പ്രൊഫഷണലുകൾക്കായി ടെക്സലൻസി സംഘടിപ്പിക്കുന്നു. സഊദി വെസ്റ്റ്‌ പരിധിയിലെ ജിദ്ദ, മക്ക, മദീന, തായിഫ്, അസീർ, അബഹ, തബുക്ക് എന്നിവിടങ്ങളിലെ ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ ഫെബ്രുവരി ഒമ്പതിന് വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എ ഐ, എ ആർ, ഡാറ്റാ എഞ്ചിനീയറിംഗ്, ചാറ്റ്ബോട്ടുകൾ ഉൾപ്പെടെ നാം അനുഭവിച്ചതും അല്ലാത്തതുമായ നിരവധി വിവര സാങ്കേതിക വിദ്യയുടെ വൈവിധ്യവത്കരണങ്ങളുടെ കാലത്താണ് ആർ എസ് സി ത്രയ് വിംഗ് തേർട്ടി എന്ന പേരിൽ മുപ്പതാം വാർഷികം ആഘോഷിക്കുന്നത്. ഈ വിഷയങ്ങളിലെ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

ടെക്ക് ടോക്ക് സെഷന് ഡോ. ഹിലാൽ ഹുസൈൻ (അസോസിയേറ്റ് മാനേജർ ISDBI), ഇൻഫോ ഹബ് സെഷന് നൗഫൽ അബ്ദുൽ കരീം (സീനിയർ ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് ISDB), എക്സ്പ്ലോറിങ് ദ പവർ ഓഫ് എ ഐ സെഷന് അബ്ദുൽ വഹാബ് ഖാൻ (ഐ ടി ഹെഡ് AIMS ഹോൾഡിങ്), ഇൻഫർമേഷൻ സെക്യൂരിറ്റി സെഷന് ഷറഫുദ്ധീൻ (IT മാനേജർ ACES ), AI പവേർഡ് ജോബ് സേർച്ച്‌ സെഷന് ഫസീൻ അഹ്‌മദ് (ഡിജിറ്റൽ മെസ്സേജിങ് സ്പെഷ്യലിസ്റ്റ് KAUST) എന്നിങ്ങനെ നേതൃത്വം നൽകും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക