പ്രവാസി മലയാളി യുവാവ് നിര്യാതനായി

0
1200

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി മുക്കൂര്‍ മുണ്ടകത്തില്‍ പരേതരായ കുഞ്ഞുമോന്‍റെയും കുഞ്ഞുമോളുടെയും മകന്‍ ടോണി മാത്യുവാണ് (44) മരിച്ചത്.

ഹൃദയാഘാതമാണ് മരണ കാരണം. അല്‍ ഷുക്കൂര്‍ കമ്പനിയില്‍ ജീവനക്കാരനാണ്. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. ഭാര്യ: സീന ടോണി, മക്കള്‍: ക്രിസ്റ്റോ മാത്യു ടോണി, ക്രിസ് ഉമ്മന്‍ ടോണി, ക്രിസ്റ്റി ചെറിയാന്‍ ടോണി.