സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ്, വിദേശമദ്യം ലീറ്ററിന് 10 രൂപ കൂടും

0
881

തിരുവനന്തപുരം: സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ്. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. 

3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വർഷത്തിൽ ലക്ഷ്യമിടുന്നു. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റും. വിഴിഞ്ഞം ഈ വർഷം മേയ് മാസം പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം. കേന്ദ്ര സമീപനം സമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു. കേരളത്തെ തകർക്കാൻ കഴിയില്ല. കെ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും. പ്രതിപക്ഷവും കേന്ദ്ര അവഗണന ഉണ്ടെന്ന് ഇപ്പോൾ സമ്മതിക്കുന്നു. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ സ്വന്തം നിലയ്ക്കെങ്കിലും പ്രതിപക്ഷം തയാറാകണം. 100 രൂപ നികുതി പിരിച്ചാൽ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപ. യുപിക്ക് ഇത് 46 രൂപയാണ് – ധനമന്ത്രി പറഞ്ഞു

1963ലെ ഇലക്ട്രിസിറ്റി ഡ്യൂട്ടി ആക്ട് പ്രകാരം ലൈസൻസികൾ വിൽക്കുന്ന ഓരോ യൂണിറ്റിനും നൽകേണ്ട ഡ്യൂട്ടി നിരക്ക് യൂണിറ്റിന് 6 പൈസ എന്നുള്ളത് 10 പൈസയാക്കി വർധിപ്പിച്ചു. 101.41 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. – ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി.

സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലീറ്ററീന് 30 രൂപവരെ ഗാല്‍വനേജ്  ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചു. ഇതു വഴി 200 കോടിരൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നുവെന്നാണ് മന്ത്രി അറിയിച്ചത്.