പ്രവാസികൾക്ക് തിരിച്ചടി; സഊദിയിൽ ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ് മേഖലകളിൽ കൂടുതൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചു

0
2218

റിയാദ്: സഊദിയിൽ പ്രവാസികൾ എറ്റവും കൂടുതലായി തൊഴിലെടുക്കുന്ന മേഖലകളായ ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സിൽ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കുന്നതിന് സഊദി അധികൃതർ ആലോചിക്കുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഈ മേഖലയിൽ നിന്ന് സ്വദേശികൾക്കായി ഏതാണ്ട് 23000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്. സഊദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നയത്തിന്റെ ഭാഗമായാണിത്.ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ് സേവന മന്ത്രാലയത്തിലെ ഒരു സഹമന്ത്രിയെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ റിപ്പോർട്ട് അനുസരിച്ച് ഹെവി ട്രാൻസ്‌പോർട് മേഖലയിൽ പതിനായിരം തൊഴിലുകളിലും, യാത്രാ സേവനമേഖലയിൽ മൂവായിരം തൊഴിലുകളിലും, വ്യോമയാന ഗതാഗത മേഖലയിൽ പതിനായിരം തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനാണ് മന്ത്രാലയം തയ്യാറെടുക്കുന്നത്. ഈ മേഖലയിൽ നിന്നുള്ള 28-ഓളം തൊഴിൽപദവികളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നതെന്നാണ് സൂചന.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക