സഊദിയിൽ ഭീകരന് വധശിക്ഷ നടപ്പാക്കി

0
1590

ദമാം: സഊദിയിൽ ഭീകരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യസുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ച് ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സുരക്ഷാ സൈനികരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ പങ്കാളിത്തം വഹിക്കുകയും ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് ബോംബുകള്‍ ഭീകരര്‍ക്ക് കൈമാറുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്ത ഔന്‍ ബിന്‍ ഹസന്‍ ബിന്‍ റദി ആലുഅബൂ അബ് ദുല്ലക്ക് ആണ് വധശിക്ഷ നടപ്പാക്കിയത്.