ഗ്യാസ് സിലിണ്ടറിന്റെ വാഷർ തെന്നിമാറി, തീ പടർന്ന് പിടിച്ചു, വീട് കത്തിയമ‍ര്‍ന്നു, രണ്ട് പേര്‍ക്ക് പൊളളലേറ്റു

0
1580

ഇടുക്കി: രാജാക്കാട് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു. രാജാക്കാടി ടൗണിന് സമീപം ഇഞ്ചനാട്ട് ചാക്കോയുടെ വീടാണ് കത്തിനശിച്ചത്. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ്, ഭാര്യ ശ്രീജ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 4.30 ഓടെയാണ് സംഭവം.

സന്തോഷും ഭാര്യയെയും പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്നവരാണ്. രാവിലെ പുതിയ സിലിണ്ടർ മാറ്റി വയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സിലിണ്ടറിന്റെ വാഷർ തെന്നിമാറി ഗ്യാസ് ലീക്കാകുകയായിരുന്നു. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് തീ അണച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക