വാഷിംഗ്ടൺ: അമേരിക്കയിലെ ചിക്കാഗോയിലെ മൂന്ന് സ്ഥലങ്ങളിലായി വെടിവെപ്പ്. ഒരാൾ എട്ട് പേരെ വെടിവച്ചു കൊന്നു. രണ്ടുവീടുകളിൽ ഉള്ളവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഒരാളുടെയും തിങ്കളാഴ്ച ഏഴ് പേരുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സംശയിക്കപ്പെടുന്ന ഒരാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലിസ് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ജോലിയറ്റിലെ രണ്ട് വ്യത്യസ്ത വീടുകളിലാണ് ഏഴ് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആകെ മൂന്ന് സ്ഥലങ്ങളിലായാണ് മരിച്ചവരെ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരിൽ ഒരാളെ ഞായറാഴ്ച വിൽ കൗണ്ടിയിലെ ഒരു വീട്ടിൽ കണ്ടെത്തി. ജോളിയറ്റിലെ രണ്ട് വീടുകളിൽ ഏഴുപേരെ തിങ്കളാഴ്ച കണ്ടെത്തി.
മാഡിസൺ സ്ട്രീറ്റിന് സമീപമുള്ള വെസ്റ്റ് ഏക്കർസ് റോഡിലെ 2200 ബ്ലോക്കിലെ രണ്ട് വ്യത്യസ്‌ത വീടുകളിൽ നിരവധി പേരെ മരിച്ച നിലയിൽ കണ്ടെത്തിയതിനെക്കുറിച്ച് വിൽ കൗണ്ടി ഷെരീഫിന്റെ ഓഫീസിൽ നിന്ന് ജോലിയറ്റ് പൊലിസിനെ അറിയിച്ചതായി ജോലിയറ്റ് പൊലിസ് ചീഫ് ബിൽ ഇവാൻസ് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.




