സ്കൂളിന്‍റെ മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

0
1534

മക്ക: സ്കൂളിന്‍റെ മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. മക്കയിലെ അല്‍ സബാനി ഡിസ്ട്രിക്ട് സ്കൂളിലാണ് സംഭവം ഉണ്ടായത്. 
കുട്ടി എങ്ങനെയാണ് താഴേക്ക് വീണതെന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാന്നോ.

ഒരു വിദ്യാര്‍ത്ഥി സ്കൂളിന്‍റെ റൂഫില്‍ കയറിയെന്നും താഴേക്ക് വീണെന്നുമുള്ള വിവരം അധികൃതര്‍ക്ക് ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് സംഘം സ്ഥലത്തെത്തി. എന്നാല്‍ വീഴ്ചയുടെ ആഘാതത്തില്‍ വിദ്യാര്‍ത്ഥി സംഭവസ്ഥലത്ത് തന്നെ മരിച്ചു. എപ്പോഴും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്ന സ്കൂളിന്‍റെ മുകള്‍ഭാഗത്ത് കുട്ടി എങ്ങനെ കയറിയെന്നും താഴേക്ക് വീണത് അബദ്ധത്തിലാണോ മനഃപ്പൂര്‍വ്വമാണോ എന്നിങ്ങനെയുള്ള കാര്യങ്ങളിലും ദുരൂഹത നിലനില്‍ക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.