കഫേയിലെത്തി ശൈഖ് മുഹമ്മദ്; അമ്പരന്ന് ആളുകള്‍

0
2622

ദുബൈ: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
ദുബൈയിലെ സിപ്രിയാനി ഡോള്‍സി കഫേയിൽ. ഒരു ചെറിയ സംഘത്തോടൊപ്പം കഫേയിലെത്തിയ ദുബൈ ഭരണാധികാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ജുമൈറയിലെ ഔട്ട്ലറ്റിലെത്തിയ ശൈഖ് മുഹമ്മദിനെ കണ്ടതോടെ അവിടെ കൂടിയ ആളുകള്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി. കാറില്‍ വന്നിറങ്ങിയ ശൈഖ് മുഹമ്മദ് കഫേയിലേക്ക് കയറുന്നതും അവിടെ കസേരയില്‍ ഇരിക്കുന്നതും കാണാം. തുടര്‍ന്ന് ആളുകള്‍ ചിത്രങ്ങളെടുക്കുന്നുമുണ്ട്. ശൈഖ് മുഹമ്മദ് കസേരയിലിരുന്ന് ഫോണ്‍ പരിശോധിക്കുന്നതാണ് വീഡിയോയില്‍. ഇതൊരു അപ്രതീക്ഷിത സന്തോഷമായിരുന്നെന്ന് സിപ്രിയാനി ഡോള്‍സിയുമായി പങ്കാളിത്തമുള്ള ഗെയിന്‍സ്ബറോ ഗ്രൂപ്പിന്‍റെ മാര്‍ക്കറ്റിങ് മേധാവി താരെക് ബെക്ഡാഷെ പറഞ്ഞു.