“അഹ്‍‍ലൻ മോദി”; യുഎഇയിൽ എത്തുന്ന നരേന്ദ്ര മോദി അബുദാബിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും

0
1174

അബുദാബി: ഫെബ്രുവരി 14ന് യുഎഇയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. അഹ്‍‍ലൻ മോദി (മോദിക്ക് സ്വാഗതം) എന്ന പൊതുസമ്മേളനം 13ന് വൈകിട്ട് അബുദാബി ഷെയ്ഖ് സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://www.ahlanmodi.ae/ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. 

കാൽലക്ഷത്തോളം പേർ ഇതിനകം റജിസ്റ്റർ ചെയ്തു. വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്. അക്ഷർധാം മാതൃകയിലുള്ള, മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിർ മന്ത്രി ഉദ്ഘാടനം ചെയ്യും