അറബ് ലോകത്ത് ഏറ്റവും സ്വധീനമുള്ള വ്യക്തിയായി വീണ്ടും സഊദി കിരീടാവകാശി

0
1074

റിയാദ്: അറബ് ലോകത്ത് ഏറ്റവും സ്വധീനമുള്ള വ്യക്തിയായി വീണ്ടും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ‘ആർ.ടി അറബിക്’ ചാനൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സൗദി കിരീടാവകാശി ‘2023 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതൃത്വ വ്യക്തിത്വം’എന്ന പദവി നേടിയത്. 

വോട്ട് ചെയ്ത 5,30,399 പേരിൽ 69.3 ശതമാനം (3,66,403 വോട്ടുകൾ) കിരീടാവകാശിക്ക് ലഭിച്ചു. കഴിഞ്ഞ ഡിസംബർ 15ന് ആണ് ആർ ടി അറബിക് ചാനൽ അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ചത്. ജനുവരി ഏഴ് വരെയാണ് വോട്ടെടുപ്പ് നടന്നത്. തുടർച്ചയായ മൂന്നാം തവണയാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി എന്ന തെരഞ്ഞെടുക്കപ്പെടുന്നത്.