ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായിട്ടാണ് രണ്ട് പേരില്‍ നിന്ന് ഒന്നര കിലോയിലധികം സ്വര്‍ണം പിടികൂടിയത്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി ഒന്നര കിലോയിലധികം സ്വർണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മലയിൽ മുഹമ്മദ് ജിയാദ് (24), കാസർകോട് പള്ളിക്കര സ്വദേശി അഷ്‌റഫ് (30) എന്നിവർ ആണ് പിടിയിലായത്. ബ്രെഡ് ടോസ്റ്ററിന് അകത്തും ശരീരത്തിലും ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബ്രെഡ് ടോസ്റ്ററിനകത്തും, നെബുലൈസർ മെഷീനുള്ളിലും വച്ച് കടത്തിയ സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസും ഡിആർഐ ഉം ചേർന്നാണ് പിടികൂടിയത്. ദുബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ കോഴിക്കോട് കിഴക്കോത്ത് മലയിൽ മുഹമ്മദ് ജിയാദിനെ (24) സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇയാളുടെ ബാഗിൽ നിന്നും 1267 ഗ്രാം തൂക്കം വരുന്ന 2 പാക്കറ്റ് സ്വർണ്ണം കണ്ടെടുത്തത്. ബ്രെഡ് ടോസ്റ്ററിനുള്ളിൽ വച്ചാണ് സ്വർണ്ണം കൊണ്ട് വന്നത്. 67 ലക്ഷം രൂപ വില മതിക്കുന്നതാണ് പിടികൂടിയ സ്വർണ്ണം.
എയർ അറേബ്യ വിമാനത്തിൽ അബുദബിയിൽ നിന്ന് കരിപ്പൂരിൽ എത്തിയ കാസർകോട് പള്ളിക്കര സ്വദേശി തളങ്കര അഷ്‌റഫ് (30) എന്ന യാത്രക്കാരനിൽ നിന്നും 349 ഗ്രാം ഭാരമുള്ള ഒരു സിലിണ്ടർ ആകൃതിയിലുള്ള സ്വർണക്കഷണം കണ്ടെത്തി. ഇയാളുടെ ചെക്ക്-ഇൻ ബാഗേജ് പരിശോധിച്ചപ്പോൾ നെബുലൈസറിന്റെ മോട്ടോറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെടുത്തത്. ഡിആർഐ കോഴിക്കോട്, കോഴിക്കോട് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 21 ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സ്വർണ്ണം.
ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായിട്ടാണ് രണ്ട് പേരില്‍ നിന്ന് ഒന്നര കിലോയിലധികം സ്വര്‍ണമാണ് പിടികൂടിയത്. ഏതാണ്ട് 88 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തിന് അകത്തും പുറത്തും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




