ജിദ്ദ: കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഐസിഎഫ് “Better World, Better Tomorrow- നല്ല ലോകം , നല്ല നാളെ” എന്ന ആശയത്തിലൂന്നി 2023 ഡിസംബർ മുതൽ 2024 ഡിസംബർ വരെ ആചരിക്കുന്ന മാനവ വികസന വർഷത്തോടനുബന്ധിച്ച് നടത്തുന്ന ഹെൽതോറിയാം ക്യാമ്പയിന്റെ ഭാഗമായി ജിദ്ദ സെൻട്രൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ സെമിനാർ ശ്രദ്ധേയമായി.
ഐ സി എഫ് ഇന്റർനാഷണൽ നേതാക്കളുടെ ആഗോള സ്നേഹ സഞ്ചാര യാത്രക്ക് ജിദ്ദയിൽ നൽകിയ സ്വീകരണ സമ്മേളനത്തോടനുന്ധിച്ച് നടന്ന ആരോഗ്യ ബോധവത്കരണ സെമിനാർ ഐ സി എഫ് ജിദ്ദ സെൻട്രൽ സർവീസ് ആൻഡ് വെൽഫെയർ പ്രസിഡണ്ട് കൊമ്പം മുഹമ്മദ് അൻവരിയുടെ അദ്ധ്യക്ഷതയിൽ ഡോ: ഷുക്കൂർ ഉൽഘാടനം ചെയ്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികളിൽ വളരെ കൂടുതലായി വർദ്ധിച്ച് വരുന്ന “പ്രമേഹവും കിഡ്നി രോഗങ്ങളും” എന്ന വിഷയത്തിൽ ഹിബ ഏഷ്യ പോളി ക്ലിനിക്കിലെ ഡോക്ടർ പി. മുഹമ്മദ്ഹാരിസ് ക്ലാസ്സെടുത്തു. ഭക്ഷണ രീതികളും ജീവിത രീതികളും ക്രമീകരിച്ച് കൊണ്ട് പ്രവാസ ജീവിതം ആശങ്കകൾ ഇല്ലാതെ എങ്ങനെ ആരോഗ്യ പ്രദമാക്കാം എന്ന് വിശദമായി ബോധ്യപ്പെടുത്തിയ വളരെ ഉപകാരപ്രദമായ ക്ലാസ്സിൽ സംശയ നിവാരണങ്ങൾക്കുള്ള അവസരവും ഉണ്ടായിരുന്നു. ഹെൽതോറിയം ക്യാമ്പയിനിന്റെ ഭാഗമായി ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ പുറത്തിറക്കിയ ആരോഗ്യ ബോധവത്കരണ ലഘു ലേഖ വിതരണോൽഘാടനവും ചടങ്ങിൽ നിർവഹിച്ചു.

ഐ സി എഫ് മക്ക പ്രൊവിൻസ് ജനറൽ സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ, ഐ സി എഫ് സെൻട്രൽ പ്രസിഡണ്ട് ഹസ്സൻ സഖാഫി , ജനറൽ സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ , സെൻട്രൽ സംഘടന പ്രസിഡണ്ട യഹിയ ഖലീൽ നൂറാനി എന്നിവർ സംസാരിച്ചു. ഐ സി എഫ് സെൻട്രൽ സർവീസ് ആൻഡ് വെൽഫെയർ സെക്രട്ടറി അബുമിസ്ബാഹ് ഐക്കരപ്പടി സ്വാഗതവും സെൻട്രൽ എഡ്യൂക്കേഷൻ സെക്രട്ടറി അബ്ദുൾ കലാം അഹ്സനി നന്ദിയും പറഞ്ഞു.
സെൻട്രൽ നേതാക്കളായ മുഹ്യിദ്ധീൻ സഖാഫി, മുഹ്സിൻ സഖാഫി, ഹനീഫ പെരിന്തൽമണ്ണ , യാസർ അറഫാത്ത് എ.ആർ നഗർ, അഹമ്മദ് കബീർ, അബ്ദുൾ ഗഫൂർ പുളിക്കൽ, മൻസൂർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. ഹെൽതോറിയം ക്യാമ്പയിനിന്റെ ഭാഗമായി ഐ സി എഫ് യൂണിറ്റ് മുഖേന എല്ലാ പ്രവാസികൾക്കും ലഘു ലേഖ വിതരണം നടത്തുകയും കിഡ്നി, പ്രമേഹ സംബന്ധമായ രോഗ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും എല്ലാ സെക്ടർ കേന്ദ്രങ്ങളിലും മെഡിക്കൽ സെമിനാർ, മെഡിക്കൽ സർവ്വേ , ഹെൽത്ത് പ്രൊഫ് മീറ്റ് തുടങ്ങിയ പരിപാടികളും നടക്കും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




