റിയാദ്: വാഹനം വിറ്റാൽ നിയമനടപടികൾ ‘അബ്ഷിർ’ വഴി സ്വയമേവ പൂർത്തിയാക്കാൻ കഴിയുമെന്ന് സഊദി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. അബ്ഷിറിൽ‘വാഹന വിൽപന’ സേവനം വ്യക്തികളെ അനുവദിക്കുന്നതാണെന്ന് ട്രാഫിക് വകുപ്പ് വിശദീകരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വാങ്ങുന്നയാൾ വാഹനം കണ്ട് വില നിശ്ചയിച്ച് വിൽപ്പന പൂർത്തിയാക്കാൻ വാഹനയുടമയുമായി ധാരണയിലെത്തണം. ശേഷം അബ്ഷിർ ആപ്ലിക്കേഷൻ ഓപൺ ചെയ്ത് ‘വാഹന വിൽപന’ എന്ന സേവനത്തിലൂടെ നിയമനടപടികൾ പൂർത്തിയാക്കണം.
കേടായതോ നഷ്ടപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കാൻ ‘പ്ലേറ്റ് മാറ്റിസ്ഥാപിക്കൽ സേവന’വും അബ്ഷിർ ആപ്പിലുണ്ട്. ട്രാഫിക് ഒാഫീസ് സന്ദർശിക്കേണ്ട ആവശ്യമില്ലാതെ വേണ്ട സവിശേതകളിൽ നമ്പർ പ്ലേറ്റുകൾ ഓർഡർ ചെയ്യാനാകുമെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




