‘ബോസി’ന്റെ പെരുമാറ്റം മനസ്സിൽ മുറിവേൽപ്പിച്ചു; ഹണിട്രാപ്പിൽ കുരുക്കി നഗ്‌നചിത്രങ്ങൾ സംഘടിപ്പിച്ച് ഭാര്യക്കും സുഹൃത്തുക്കള്‍ക്കും ഉള്‍പ്പെടെ അയച്ചു നല്‍കി പ്രതികാരം

0
1831

നാണംകെട്ട പരാതിക്കാരൻ ഒടുവില്‍ പൊലീസിനെ സമീപിക്കുകയായിരുന്നു

വഡോദര: ഗുജറാത്തില്‍ ജോലിസ്ഥലത്ത് പീഡിപ്പിച്ച മേലുദ്യോഗസ്ഥനെ ഹണിട്രാപ്പില്‍ കുരുക്കി ജീവനക്കാരുടെ പ്രതികാരം. ഒരു വനിത ഉള്‍പ്പെടെ രണ്ടുപേര്‍ ചേര്‍ന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ‘ബോസി’നായി ഹണിട്രാപ്പ് ഒരുക്കിയത്. അജ്ഞാത അക്കൗണ്ട് വഴി മേലുദ്യോഗസ്ഥനുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ച ശേഷമായിരുന്നു ഹണിട്രാപ്പ്. ബന്ധം ഊട്ടിയുറപ്പിച്ച ശേഷം ഇയാളിൽനിന്ന് നഗ്ന ചിത്രങ്ങള്‍ ചോദിച്ചു വാങ്ങുകയായിരുന്നു. തുടര്‍ന്ന് നഗ്നചിത്രങ്ങള്‍ അയാളുടെ തന്നെ ഭാര്യക്കും സുഹൃത്തുക്കള്‍ക്കും ഉള്‍പ്പെടെ അയച്ചു നല്‍കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജോലി ഉപേക്ഷിച്ചു പോകേണ്ടിവന്ന ജീവനക്കാരാണ് പ്രതികാരത്തിനായി ഹണിട്രാപ്പ് ഒരുക്കിയത്. മൂന്നു മാസം മുന്‍പ് ഇവര്‍ ഒരുമിച്ച് ചേര്‍ന്ന് ബോസിനെ കുടുക്കാന്‍ പദ്ധതി തയാറാക്കുകയായിരുന്നു. ബോസിനെ പാഠം പഠിപ്പിക്കാനും പ്രതികാരം ചെയ്യാനും കൂട്ടത്തിലുള്ള യുവതിയാണ് തന്ത്രം മെനഞ്ഞത്.

വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി യുവാവ് മേലുദ്യോഗസ്ഥനുമായി ചാറ്റിങ് ആരംഭിച്ചു. ഇന്റര്‍നെറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഇയാൾക്ക് അയച്ചുകൊടുത്തു. കെണിയില്‍ കുടുങ്ങിയ മേലുദ്യോഗസ്ഥൻ തന്റെ നഗ്ന ചിത്രങ്ങള്‍ തിരികെ അയച്ചുനൽകി. ഇതോടെ ചാറ്റിങ് അവസാനിച്ചു.

കുറച്ചു ദിവസത്തിനു ശേഷം നഗ്നചിത്രങ്ങളും അശ്ലീലചാറ്റുകളും മേലുദ്യോഗസ്ഥന് ഇമെയിലില്‍ അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിലേക്കും ഔദ്യോഗിക മെയിലിലേക്കും ചിത്രങ്ങള്‍ അയച്ച ജീവനക്കാർ, മേലുദ്യോഗസ്ഥന്റെ ഭാര്യയ്ക്കും സുഹൃത്തുകള്‍ക്കും ഇതു നൽകി. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ നാണംകെട്ട പരാതിക്കാരൻ ഒടുവില്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സൈബർ ക്രൈം വിഭാഗം നടത്തിയ പരിശോധനയിലാണ് ഐപി വിലാസം കണ്ടെത്തി പ്രതികളെ വലയിലാക്കിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക