യുഎഇയിൽ മലയാളി യുവാവിന് സൗജന്യമായി ലഭിച്ച ടിക്കറ്റിലൂടെ 2.26 കോടി രൂപ(10 ലക്ഷം ദിർഹം)സമ്മാനം. സെയിൽസ്മാനായി ജോലി ചെയ്യുന്ന ഷംസീർ നാലുപുരയ്ക്കൽ കീഴത്തിനാണ് സൗജന്യമായി ലഭിച്ച ടിക്കറ്റിലൂടെ ഭാഗ്യമെത്തിയത്.
നിരവധി മലയാളികൾക്ക് അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നതിൽ പ്രചോദനമുൾക്കൊണ്ടാണ് ഷംസീറും കൂട്ടുകാരും ടിക്കറ്റ് എടുത്തുതുടങ്ങിയത്. അഞ്ചാം തവണ ടിക്കറ്റ് എടുത്തപ്പോൾ സൗജന്യമായി ലഭിച്ച ടിക്കറ്റിലൂടെയാണ് യുവാവിന് 10 ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചത്.
ഈ സമ്മാനം സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുമെന്നും സ്വന്തം വ്യാപാരം തുടങ്ങാൻ ഇതിലൂടെ കഴിയുമെന്നും ഷംസീർ പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




