സഊദി പൗരനെ കെട്ടിയിട്ട് തുണികൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി: ഇന്ത്യക്കാരന്റെ തലവെട്ടി

0
3181

റിയാദ്: സഊദി പൗരനെ കെട്ടിയിട്ട് തുണികൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോഷണത്തിനിടെ സഊദി പൗരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കുറ്റവാളികളിൽ ഒരാളാണ് വധശിക്ഷക്ക് വിധേയനാക്കപ്പെട്ടത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദി പൗരനായ അലി ബിൻ തരാദ് ബിൻ സെയ്ൽ അൽ അനാസിയെയാണ് ഇന്ത്യക്കാരൻ കൊലപ്പെടുത്തിയത്. കവർച്ചക്കിടെ ഇന്ത്യൻ വംശജനായ സമദ് സാലി ഹസൻ സാലി എന്നയാൾ സഊദി പൗരനെ കോളപ്പെടുത്തുകയായിരുന്നു. കവർച്ചയുടെ ഭാഗമായി സഊദി പൗരനെ കെട്ടിയിട്ട് തുണികൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചു.

സുരക്ഷാ അധികാരികൾക്ക് മേൽപ്പറഞ്ഞ കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. അന്വേഷണത്തിൽ അയാൾ കുറ്റം ചെയ്തതായി ആരോപിക്കപ്പെടുകയും കോടതി കുറ്റവാളിയെന്ന് കണ്ടെത്തി പ്രതികാരമായി വധധിക്ഷ വിധിക്കുകയിമായിരുന്നു. തുടർന്ന് അപ്പീൽ കോടതികളും മേൽ കോടതിയും കീഴ്കോടതിയുടെ വധശിക്ഷ അംഗീകരിക്കുകയും റോയൽ കോർട്ട് അനുമതി നൽകുകയും ചെയ്തതോടെയാണ് ശിക്ഷ നടപ്പാക്കിയത്.

മറ്റുള്ളവരെ ആക്രമിക്കുകയോ അവരുടെ രക്തം ചൊരിയുകയോ ചെയ്യുന്ന ഏതൊരാൾക്കെതിരെയും സുരക്ഷ സ്ഥാപിക്കുന്നതിനും നീതി കൈവരിക്കുന്നതിനും ദൈവത്തിന്റെ വിധികൾ നടപ്പാക്കുന്നതിനുമുള്ള രാജ്യ ഗവൺമെന്റിന്റെ താൽപ്പര്യം ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. അത്തരമൊരു കാര്യം ചെയ്യാൻ സ്വയം പ്രലോഭിപ്പിക്കുന്ന ഏതൊരാൾക്കും നിയമാനുസൃതമായ ശിക്ഷ തന്നെയായിരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക