സഊദിയിൽ മരണപ്പെട്ട മലയാളിയുടെ അവയവങ്ങൾ ഇനി മറ്റുള്ളവരിൽ തുടിക്കും

0
1993

കിഴക്കൻ സഊദിയിലെ ജുബൈലിൽ മരണപ്പെട്ട അലക്സ്‌ മാത്യുവിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്

റിയാദ്: സഊദിയിൽ മരണപെട്ട മലയാളിയുടെ അവയവങ്ങൾ ഇനി മറ്റുള്ളവരിൽ തുടിക്കും. മരണശേഷം അവയവങ്ങൾ ദാനം ചെയ്ത് സമൂഹത്തിനു മാതൃകയായി മാറിയിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയായ അലക്സ്‌ മാത്യു. കഴിഞ്ഞ ദിവസം മരണപ്പെട്ട സഊദി അറേബ്യയിലെ അൽ നാജം അൽ താക്കിബ് കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനും പത്തനംതിട്ട റാന്നി സ്വദേശിയുമായ അലക്സ്‌ മാത്യുവിന്റെ അവയവങ്ങളാണ് മറ്റുള്ളവർക്ക് വേണ്ടി ദാനം ചെയ്തത്. 44 വയസായിരുന്നു. കുടുംബത്തിന്റെ മാതൃകാപരമായ ഇടപെടലിലാണ് അവയവങ്ങൾ ദാനം ചെയ്തത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ ഒരു മാസമായി ഉയർന്ന രക്ത സമ്മർദം മൂലം ജുബൈൽ അൽമന ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാവിലെ ദമാം കിംഗ് ഫഹദ് ഹോസ്പിറ്റലിൽ
വെച്ച് മരണപ്പെടുകയായിരുന്നു. യുവാവിന്റെ
അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ സമ്മതമറിയിച്ചിരുന്നു. ഇതനുസരിച്ച് കമ്പനി അതിനുള്ള ക്രമീകരണം നടത്തി. ആശുപത്രി, സഊദി ആരോഗ്യ വകുപ്പ് എന്നിവയുമായി ചേർന്നാണ് കമ്പനി ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്.

ഷീബ അലക്സ്‌ ആണ് മരണപ്പെട്ട അലക്സ് മാത്യുവിന്റെ ഭാര്യ. അബെൻ, അലൻ എന്നിവരാണ് മക്കൾ. അമ്മ: റേച്ചൽ മാത്യു,
സഹോദരിമാർ: മഞ്ജു, മായ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. കമ്പനി പ്രതിനിധി ശ്രീ. അക്വീൽ കമ്പനി മാനേജരും ബന്ധുമയ ജോർജ്ജ് തോമസ് എന്നിവർ ഇതിനായി സഹായത്തിനു രംഗത്തുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക