ആഘോഷത്തിൽ പങ്കെടുക്കലും സംസ്‌കാരം പകർത്തിയെടുക്കലും തമ്മിൽ വ്യത്യാസമുണ്ട്; കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

0
2283

കോഴിക്കോട്: ആഘോഷങ്ങളിലുള്ള സൗഹൃദം എപ്പോഴും നടന്നുവരുന്നതാണ്. അതിന് ഇതുവരെയും ആരും തടസ്സം പറഞ്ഞിട്ടില്ല. ആഘോഷത്തിൽ പങ്കെടുക്കലും സംസ്‌കാരം പകർത്തിയെടുക്കലും തമ്മിൽ വ്യത്യാസമുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.

സമസ്തയുടെ 100-ാം വാർഷികം സ്വന്തമായി നടത്തുന്നത് സുന്നി ഐക്യത്തിനു തടസമാകില്ലെന്നും കാന്തപുരം പറഞ്ഞു. സമസ്ത 100-ാം വാർഷിക പ്രഖ്യാപനവുമായി ബന്ധപ്പെട്ടു വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ആഘോഷത്തിൽ പങ്കെടുക്കലും സംസ്‌കാരം പകർത്തിയെടുക്കലും തമ്മിൽ വ്യത്യാസമുണ്ടാകും. മറ്റു സമുദായങ്ങളുടെ സംസ്‌കാരം ഇങ്ങോട്ട് പകർത്തേണ്ടതില്ല. അതേസമയം, ആഘോഷങ്ങളിൽ സൗഹൃദം എപ്പോഴും നടന്നുവരുന്നതാണ്. അതിന് ഇതുവരെയും ആരും തടസ്സം പറഞ്ഞിട്ടില്ല.”-കാന്തപുരം അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കി.