സഊദിയിലെ പ്രവാസികളിൽ ഒന്നാം സ്ഥാനം കയ്യടക്കി ബംഗാളികള്‍

0
3198

ഇന്ത്യക്കാരെ പിന്തള്ളിയാണ് ബംഗാളികള്‍ മുന്നിൽ എത്തിയത്, ആദ്യമൂന്ന് സ്ഥാനങ്ങളിൽ ഏഷ്യൻ രാജ്യങ്ങൾ

റിയാദ്: സഊദിയിലെ പ്രവാസികളിൽ ഏറ്റവും മുന്നിൽ ബംഗാളികൾ. ഇന്ത്യക്കാരെ പിന്തള്ളിയാണ് ബംഗ്ലാദേശുകാര്‍ ഒന്നാമതെത്തിയത്. ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് 21 ലക്ഷത്തിലേറെ പേര്‍ ബംഗ്ലാദേശുകാരാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം സഊദിയില്‍ 1.34 കോടി വിദേശികളാണുള്ളത്. ആകെയുള്ള ഇത്രയും പ്രവാസികളിൽ 15.8 ശതമാനം ബംഗാളികളാണ്. അതായത് 21 ലക്ഷത്തിലേറെ പേര്‍. ആകെ പ്രവാസികളില്‍രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കാരുടെ എണ്ണം 19 ലക്ഷമാണ്. ആകെ പ്രവാസികളില്‍ ഇന്ത്യക്കാടെ നിരക്ക് 14.1 ശതമാനമാണ്.

പാകിസ്ഥാൻ ആണ് മൂന്നാം സ്ഥാനത്ത്. സഊദിയിൽ 18 ലക്ഷത്തിലേറെ പ്രവാസികള്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ആകെ പ്രവാസികളില്‍ 13.6 ശതമാനമാണിത്. നാലാം സ്ഥാനം യമൻ പൗരന്മാരാണ്. യെമനില്‍ നിന്നുള്ള 18 ലക്ഷം പേരാണ് സഊദിയിലുള്ളത്. സഊദി പ്രവാസികളില്‍ 13.6 ശതമാനം വരും യമനികൾ .
പതിനഞ്ചു ലക്ഷവുമായി ഈജിപ്തുകാരാണ് അഞ്ചാം സ്ഥാനത്ത്. സഊദി പ്രവാസികളില്‍ 11 ശതമാനമാണ് ഈജിപ്തുകാർ.

14.7 ലക്ഷമുള്ള സുഡാനികള്‍ ആണ് സഊദി പ്രവാസികളിൽ ആറാം സ്ഥാനത്ത്. പ്രവാസികളില്‍ 11 ശതമാനമാണ് സുഡാനികൾ. ഏഴാം സ്ഥാനത്താണ് ഫിലിപ്പിനോകളുടെ സ്ഥാനം. Saooദിയിൽ 7,26,000 ഫിലിപ്പിനോ പൗരന്മാരാണ് ഉള്ളത്. രാജ്യത്തെ പ്രവാസികളിൽ 5.4 ശതമാനം ഫിലിപ്പിനോകളാണ്. ദക്ഷിണദ്രുവത്തില്‍ നിന്നുള്ള 33 പേരും മൈക്രോനേഷ്യയില്‍ നിന്നുള്ള 40 പേരും മെലനേഷ്യയില്‍ നിന്നുള്ള 45 പേരും സഊദിയില്‍ കഴിയുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക