കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ചിട്ടു പിടിച്ചു

0
2314

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അച്ഛനും മകനും ഉൾപ്പെടെ 16 പേർ റിമാൻഡിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം. നേത്ര ചികിൽസയ്ക്കെത്തിയ പെൺകുട്ടിയെയാണ് അപമാനിക്കാൻ ശ്രമിച്ചത്. പരിശോധനയുടെ ഭാഗമായി കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന സമയത്താണ് കുട്ടിക്കുനേരെ അതിക്രമത്തിനു ശ്രമമുണ്ടായത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കുട്ടി നിലവിളിച്ചതോടെ സംഭവത്തിനു പിന്നാലെ ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതി, ഉദിയൻകുളങ്ങര സ്വദേശി സതീഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

മറ്റൊരു സംഭവത്തിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അച്ഛനും മകനും ഉൾപ്പെടെ 16 പേർ റിമാൻഡിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസുകളിലാണ് 16 പ്രതികളും റിമാൻഡിലായത്. പെൺകുട്ടി സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് പീഡനവിവരം പറഞ്ഞത്. കാഞങ്ങാട് ആണ് സംഭവം. തുടർന്ന് പെൺകുട്ടിയെ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പാർപ്പിച്ചിരുന്നു. ആദ്യം ഒരാളുടെ വിവരം നൽകിയ പെൺകുട്ടി കൂടുതൽ സംസാരിക്കുന്നതിനിടെയാണ് 16 പേർ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. 20 വയസ്സുകാരൻ മുതൽ 65കാരൻവരെ പ്രതികളായുണ്ട്. ഇവരിൽ അച്ഛനും മകനും പ്രതികളാണ്.

അറസ്റ്റിലായ പ്രതികളെല്ലാവരെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ബേഡകം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ കെ.വി. ദാമോദരൻ, എസ്.ഐ കെ.പി. പ്രതീഷ് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക