റിയാദ്: വിമാനയാത്രക്കിടെ റിയാദ് വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം കാണാതായ രണ്ടു മലയാളികളെയും റിയാദ് എയർപോർട്ടിൽ നിന്ന് കണ്ടെത്തിയതായി സാമൂഹിക പ്രവർത്തകൻ സിദ്ധീഖ് തുവ്വൂർ അറിയിച്ചു. റിയാദ് എയർപോർട്ടിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ തൃശൂർ സ്വദേശിയെയും, പരപ്പനങ്ങാടി സ്വദേശിയെയുമാണ് കണ്ടെത്തിയത്. നിയമ നടപടികൾ പൂർത്തിയാക്കി വേഗം പുറത്തിറങ്ങാൻ കഴിയട്ടെയെന്ന് സിദ്ധീഖ് തുവ്വൂർ സോഷ്യൽ മീഡിയയിൽ അറിയിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജിസാനിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട ഒരാളെ കഴിഞ്ഞ ദിവസം മുതൽ റിയാദ് എയർപോർട്ടിൽ വെച്ചാണ് കാണാതായത്. തുടർന്ന് സിദ്ദീഖ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. എയർപോർട്ട് വഴി യാത്ര ചെയ്ത രണ്ട് മലയാളികളും നിലവിൽ പോലീസ് കസ്റ്റഡിയിലാണുള്ളതെന്നാണ് വിവരം. ജിസാനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ തൃശൂര്‍ സ്വദേശിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. വിമാനത്തിനകത്ത് വെച്ച് പ്രശ്നങ്ങളുണ്ടാക്കിയതോടെ റിയാദ് പോലീസിന് കൈമാറുകയായിരുന്നു.
ഇദ്ദേഹത്തിന്റെ അസുഖം സംബന്ധിച്ച് പോലീസുകാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജിസാനിൽനിന്നുള്ള ക്ലിയറൻസിന് വേണ്ടി കാത്തിരിക്കുകയാണിപ്പോൾ. മാനസിക അസ്വസ്ഥത നേരിടുന്നയാള്‍ക്ക് മതിയായ ചികിത്സ നല്‍കാതെ നേരിട്ട് നാട്ടിലക്ക് കയറ്റി അയക്കാന്‍ ശ്രമിച്ചതാണ് വിനയായത്.
നേരത്തെ സഊദിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ബഖാലയിൽനിന്ന് കേടായ സാധനങ്ങൾ വിറ്റ കേസിൽ നിയമനടപടി നേരിടുന്നയാളാണ് റിയാദിൽ കുടുങ്ങിയ പരപ്പനങ്ങാടി സ്വദേശി. കോഴിക്കോട് നിന്ന് റിയാദ് വഴി അബഹയിലേക്കുള്ള യാത്രയിലായിരുന്ന ഇദ്ദേഹത്തെ പോലീസ് വിമാനതാവളത്തിൽ തടഞ്ഞുവെക്കുകയായിരുന്നു. ഇദ്ദേഹത്തെ അഞ്ചു ദിവസത്തേക്ക് റിമാന്റ് ചെയ്തതായാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




